Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ...

ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീയെ  പോലീസ് കണ്ടെത്തി

ആറന്മുള : കഴിഞ്ഞമാസം 18 ന് വീട്ടിൽ നിന്നും കാണാതായ 55 കാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽ നിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ 15ന് രാവിലെ എട്ടരയ്ക്ക് ശേഷം വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.

17 ന് ആറന്മുള പോലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പ്രത്യേക സംഘം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറുകയും ചെയ്തിരുന്നു.

പത്തനംതിട്ട, റാന്നി തുടങ്ങിയ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തും ആളുകൾ പലയിടങ്ങളിലും കണ്ടതായി വിവരം ലഭിച്ച പ്രകാരം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ തണ്ണിത്തോട്ടിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെനിന്നും ഇവരെ കണ്ടെത്തിയത്.

തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്നും, പിന്നീട് തണ്ണിത്തോട്ടിലൊരു വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നെന്നും  പോലീസിനോട് ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി. തുടർന്ന് തണ്ണിത്തോട്ടിലെ വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. അവിടെ പ്രായമായ സ്ത്രീയെ പരിചരിക്കുന്ന ജോലിയിലായിരുന്നു ഇവർ.

അന്വേഷണസംഘത്തിൽ ആറന്മുള പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ, എസ്സ് ഐ അലോഷ്യസ്, എസ് സി പിഓ അനിൽ, സി പി ഓമാരായ ജിതിൻ, സെയ്ഫുദീൻ, അപർണ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...

ചക്കുളത്തുകാവിൽ പണ്ഡാര പൊങ്കാല തിരുവാർപ്പ് സ്ഥാപിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല തിരുവാർപ്പ് ക്ഷേത്ര ആനകൊട്ടിലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ തീ...
- Advertisment -

Most Popular

- Advertisement -