Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅധ്യാപകർക്കുള്ള AI ...

അധ്യാപകർക്കുള്ള AI  പരിശീലനം

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തുന്നു. ജില്ലയില്‍ ഇതുവരെ 315 അധ്യാപകർക്കും പരിശീലനം  നൽകി.

തുടർന്നുള്ള ബാച്ചുകൾ മെയ് 15-17,  20-22, 23- 25, 27-29  തീയതുകളില്‍ SNM ബോയ്സ് എച്ച് എസ്  എസ് ചേർത്തല, കൈറ്റ് ജില്ലാ ഓഫീസ് ആലപ്പുഴ, ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ ഹരിപ്പാട്, എസ് വി എച്ച് എസ് കായംകുളം, സെൻറ് ജോൺസ് എച്ച് എസ്  എസ് മറ്റം, N S ബോയ്സ് എച്ച്  എസ് എസ്  മാന്നാർ, SMHSS  ചമ്പക്കുളം  എന്നീ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക്  വിദ്യാലയങ്ങളിൽ നിന്ന് സ്കൂള്‍ മേധാവികൾക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ സ്കൂള്‍ മേധാവികളും പരിശീലനം ഇനിയും നേടാനുള്ള അധ്യാപകരെ രജിസ്റ്റർ ചെയ്യേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുകേഷിനെതിരെ ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ

സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. കായിക മേഖല തന്നെ ഇത്തരം പിഴവുകളിലാണ് നിലനിൽക്കുന്നതെന്ന് ഫിഡെ...

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂർ : കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു.15 കുട്ടികൾക്ക് പരിക്കേറ്റു.ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. കുറുമാത്തൂർ...
- Advertisment -

Most Popular

- Advertisement -