Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhi9 വിമാനത്താവളങ്ങളിൽ...

9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി.

ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി : 2 ചൈനീസ് ഗവേഷകർ പിടിയിൽ

വാഷിംഗ്‌ടൺ : അപകടകരമായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐഅറസ്റ്റ് ചെയ്തു. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഫ്യൂസേറിയം ഗ്രാമിനീറം എന്ന...

ആറന്മുളയിൽ വഞ്ചിപ്പാട്ട് മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസംഗീർത്തന സോപാനം) ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് പ്രത്യേക പന്തലിൽ ആരംഭിച്ചു. കവി പ്രഭാവർമ്മ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -