തിരുവല്ല : അകപൊരുൾ സഹിത്യവേദിയുടെ തിരുവല്ല വൈ എം സി.എയിൽ നടന്ന ഫെബ്രുവരി മാസത്തെസമ്മേളനത്തിൽ ഭാഷ സംസ്കാരം എന്ന വിഷയത്തെപ്പറ്റി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.കെ. സജീവ് സംസാരിച്ചു . യോഗത്തിൽ പ്രൊഫ എ.ടി. ളാത്തറ അധ്യക്ഷനായിരുന്നു
അന്തരിച്ച ചെറിയാൻ പി. ചെറിയാന് ആദരമർപ്പിച്ചാണ് യോഗം ആരംഭിച്ചത്.വിമൽ കുമാർ പ്രൊഫ ജി.എൻ കുറുപ്പ് ,ജോൺ വർക്കി, കൃഷ്ണകുമാർ കാരയ്ക്കാട്, സുകുമാരൻ , എം.സി ചാക്കോ, വി.എൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു