തിരുവല്ല : ലോക വയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി അകപൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളായ ചെറിയാൻ പി.ചെറിയാൻ, പ്രൊഫ എബ്രഹാം തലവടി, രാജു പി ചെറിയാൻ എന്നിവരെ സ്വവസതികളിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.സെക്രട്ടറി വിമൽ കുമാർ, ട്രഷറർ ജയിംസ് പാടിയിൽ, എഡിറ്റർ ജോസ് ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. ജോൺസി ചാലക്കുഴി ,ലാലി മട്ടയ്ക്കൽ, മോഹൻ കുമാർ, വി.എൻ പ്രസന്നകുമാർ.T N ഭട്ടതിരിപ്പാട് ,സാലി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
