Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനീറ്റ് പരീക്ഷയ്ക്ക്...

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകി; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

തിരുവനന്തപുരം : പത്തനംതിട്ടയിൽ നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയി.പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി.സംഭവത്തിൽ വിദ്യാർഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പത്തനംതിട്ട തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർത്ഥി എത്തിയത്. കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് ഇവിടെ പരീക്ഷയില്ലെന്നാണ് കണ്ടത്. തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതി.എന്നാൽ തുടർപരിശോധനയിൽ ഇങ്ങനൊരു പേരിൽ വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്‌തമായി .രീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് കേസ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ്  ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

തിരുവല്ല : ഊർജ്ജിത നികുതി പിരിവിന്റെ ഭാഗമായി കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് 28 ,29 , 31 തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.ഒന്നാം പ്രതി രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കോടതി നടപടി. ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -