തിരുവനന്തപുരം : തൈക്കാട് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അലനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ജോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഒളിവിൽപ്പോയ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരേ മ്യൂസിയം പോലീസിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥിയാണ്.തർക്കം പരിഹരിക്കാൻ എന്ന് പറഞ്ഞു വിളിച്ചതിനെത്തുടർന്നായിരുന്നു അലൻ തൈക്കാട് എത്തിയത്. കേസിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ 4 പേർ ഇനിയും പിടിയിലാകാനുണ്ട് .അറസ്റ്റിലായ രണ്ടുപേർ റിമാൻഡിലാണ്.






