Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയ ശുചിത്വ...

ദേശീയ ശുചിത്വ പട്ടികയിൽ ആലപ്പുഴയ്ക്ക് തിളക്കമാർന്ന നേട്ടം

ആലപ്പുഴ : രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളിലാണ് ആലപ്പുഴ ദേശീയതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം നേടിയപ്പോൾ, മഹാരാഷ്ട്രയിലെ രത്നഗിരിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

വിനോദസഞ്ചാരത്തിനും കായൽ-കടൽ തീരങ്ങൾക്കും പേരുകേട്ട ആലപ്പുഴയ്ക്ക് ലഭിച്ച ഈ അംഗീകാരം ജില്ലയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
സ്വച്ഛ് സർവേക്ഷന്റെ പത്താം പതിപ്പിൽ ആദ്യമായാണ് തീരദേശ നഗരങ്ങൾക്കായി പ്രത്യേക വിഭാഗം ഏർപ്പെടുത്തിയത്. 50,000 മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്.

തീരദേശ ശുചിത്വം, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങളുടെ പരിപാലനം, ശുചിത്വ സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നിർണയിച്ചത്. ഉറവിടത്തിലെ മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്കരണം, പൊതുജന പങ്കാളിത്തം ഉൾപ്പെടെ 43 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാട്‌സ്ആപ്പ് വഴി സൈബര്‍ സാമ്പത്തിക തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന...

എക്സിക്യൂട്ടീവ് ഉത്തരവുകൾ കോടതികൾക്ക് തടയാനാകില്ല : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടൺ : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു .ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും...
- Advertisment -

Most Popular

- Advertisement -