Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsMoneyറിസർവ് ബാങ്ക്...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി : വായ്പാപലിശ ഉയരും

മുംബൈ : മൂന്നരവർഷത്തിനുശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി.കാൽ ശതമാനം ഉയർത്തി 5.50 ശതമാനമാക്കി .ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടും.പണപ്പെരുപ്പനിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോളവിപണിയിലെ ക്രൂഡ് വിലവർധന,യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടക്കം പലിശനിരക്ക് വർധനയുടെ പാതയിലേക്ക് കടന്നത്,എൽനിനോ ഉയർത്തുന്ന വിലക്കയറ്റ ആഘാതം തുടങ്ങിയവയാണ് നിരക്ക് കൂട്ടാനുള്ള പ്രധാന കാരണങ്ങൾ. ആർ.ബി.ഐ. ഇതിനുമുമ്പ് റിപ്പോ നിരക്ക് വർധിപ്പിച്ചത് 2023 ഫെബ്രുവരിയിലായിരുന്നു

അടിസ്ഥാന പലിശനിരക്ക് കൂട്ടിയെങ്കിലും ഇന്ത്യൻ ജിഡിപി കുതിക്കുമെന്ന് ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച 7.1 ശതമാനമായിരിക്കും. രണ്ടാം പാദത്തിൽ 7.2 ശതമാനവും മൂന്നാം പാദത്തിൽ 6.9 ശതമാനവും നാലാം പാദത്തിൽ 6.8 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ആർ.ബി.ഐ. ഗവർണർ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം 18-ന്: കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന  ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ....

ആലപ്പുഴ നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ 25-നുള്ളിൽ നീക്കം ചെയ്യണം

ആലപ്പുഴ : സ്വദേശി ദര്‍ശൻ,കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം...
- Advertisment -

Most Popular

- Advertisement -