Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiകോൺഗ്രസ് ഭരണകാലത്ത്...

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും: അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇക്കാര്യം അസമിലെ ബിജെപി സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാച്ചാർ ജില്ലയിലെ നാഥൻപൂരിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആദ്യ ഭരണകാലത്ത് ബിജെപി സർക്കാർ അസമിലേക്കുള്ള വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം തടഞ്ഞുവെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ ഭൂമി ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, കോൺഗ്രസ് ഭരണകാലത്ത് പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി സർക്കാർ പുറത്താക്കും . അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പാർട്ടിയുടെ പ്രവർത്തനം തുടരുന്നതിന് മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കണം. അതിന് തുടർഭരണം ഉറപ്പാക്കണമെന്നും അദ്ദേഹം അസമിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

6,839 കോടി രൂപ ചെലവിൽ അസമിലെ നാഥൻപൂർ ഗ്രാമത്തിൽ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം  ആരംഭിച്ചു. പരിപാടിയിലൂടെ, ബരാക് താഴ്‌വരയിലെ എല്ലാ ഗ്രാമങ്ങളിലും അസമിലെ അതിർത്തി ജില്ലകളിലും ഇന്ത്യയിലുടനീളമുള്ള മറ്റ് ഗ്രാമങ്ങളെപ്പോലെ സമാനമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രി മുൻകൈയെടുത്തിട്ടുണ്ടെന്ന് അമിത് ഷാ സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

തിരുവനന്തപുരം : അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിക്കാൻ പി.ആർ.ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്....

കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: വത്സൻ തില്ലങ്കേരി

കൊല്ലം : നീലിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി. അധികൃതരുടെ അനാസ്ഥമൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ...
- Advertisment -

Most Popular

- Advertisement -