ന്യൂദൽഹി: ഡോ ബി ആർ അംബേദ്കറിന്റെ 135-ാമത് ജന്മവാർഷിക ദിനം ഇന്ന്. ഡോ. അംബേദ്കർ ജയന്തി ആഘോഷം പാർലമെന്റ് മന്ദിരത്തിൽ വിപുലമായി ആഘോഷിക്കും. ഡോ അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി,ലോക്സഭാ സ്പീക്കർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, പണ്ഡിതർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.
മഹാപരിനിർവാൺ ഭൂമി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. അംബേദ്കർ ദേശീയ സ്മാരകം ന്യൂദൽഹിയിലെ അലിപൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.