കോഴിക്കോട് ; സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടയിൽ രണ്ടു മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസ്സുകാരിയുമാണ് മരിച്ചത്. വേങ്ങര സ്വദേശിനി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.