Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ വീടിന്...

കുറ്റൂരിൽ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

തിരുവല്ല : കുറ്റൂരിൽ  വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിൻ്റെ  പോർച്ചിൽ കിടന്ന കാറിന്റെ ചില്ല് തകർത്തതാണ് സംഭവം. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് വീട്ടിൽ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഉമാദേവിയും 82കാരിയായ മാതാവ് ശാന്തകുമാരിഅമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇന്ന് രാവിലെ ഏഴ്  മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അയൽവാസിയുമായി കാലങ്ങളായി വഴിത്തർക്കം നിലനിൽക്കുന്നുണ്ടെന്നും മിക്ക ദിവസങ്ങളിലും രാവിലെ വീടിന് മുൻപിൽ എലി,പൂച്ച എന്നിവയെ കൊന്നു വെക്കുന്നതു പതിവാണെന്നും വീട്ടുടമ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം നീണ്ടൂരിൽ മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത് .ഇന്നലെ രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ മീൻപിടിക്കാൻ...

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട്...
- Advertisment -

Most Popular

- Advertisement -