കോട്ടയം : പാലാ കടനാട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ.കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷ ഇന്ന് പുലർച്ചയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനം ഇന്ദിരാ കുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ പോർച്ചിൽ ആണ് സ്ഥിരമായി രാത്രിയിൽ പാർക്ക് ചെയ്തിരുന്നത്. ഇന്നലെയും ഓട്ടം കഴിഞ്ഞ് വാഹനം അവിടെ തന്നെ പാർക്ക് ചെയ്തതാണ്.
അതേസമയം സംഭവത്തിനു മുന്നിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു.






