തിരുവല്ല: തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി മുത്തൂർ ഗവ എൽപി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെട്ടുത്തി. രാവിലെ ഏഴുമണിയോടെ പ്രവർത്തകർക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരുവല്ല ബിജെപിക്ക് ഏറെ വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും ഡബിൾ എഞ്ചിൻ വികസനത്തിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല ഇക്കുറി തിരുത്തി എഴുതുമെന്നും, തിരുവല്ലക്കാർ നാളുകളായി കണ്ട ധാരാളം വികസ സ്വപ്നങ്ങളുണ്ട്. ഇത്തവണ അത് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






