Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്തെ പ്രധാന...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ആന്റി-ഡ്രോൺ സംവിധാനം: പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരർ ഹമാസിന് സമാനമായ ഡ്രോൺ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇന്ത്യയിലെ സിവിൽ വിമാനത്താവളങ്ങളിൽ ഇത്തരമൊരു സംരംഭം ഇതാദ്യമാണ്. ആഭ്യന്തര മന്ത്രാലയമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) , സിഐഎസ്എഫ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) രൂപീകരിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഡൽഹി, മുംബൈ, ശ്രീനഗർ, ജമ്മു, മറ്റ് സെൻസിറ്റീവ് വിമാനത്താവളങ്ങളിൽ  ആയിരിക്കും പദ്ധതി നടപ്പിലാക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

കൊല്ലം : പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ കൊല്ലത്ത് നങ്കുരമിട്ടു. സൗദി തീരം ഉള്‍പ്പെടെ ഗള്‍ഫ് സമുദ്രമേഖലയില്‍...

പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി പാലത്തിന് സമീപം  കണ്ടെത്തി

കോഴഞ്ചേരി : പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം...
- Advertisment -

Most Popular

- Advertisement -