തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആയി തിരഞ്ഞെടുക്കുന്നതിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2026 മാർച്ച് 30/31 തീയതികളിൽ ആണ് സെലക്ഷൻ ടെസ്റ്റ്. സേവന ആവശ്യകത അനുസരിച്ച് വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ യോഗ്യതയും തീരുമാനിക്കും.
കൊച്ചിയിലെ ഇന്ത്യൻ വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്നിവീറായി
യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
2027 ലെ അഗ്നിവീർവായു പ്രവേശന നമ്പർ 01/2027 എല്ലാ സംസ്ഥാനങ്ങളിലെയും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവാഹിതരല്ലാത്ത ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാനുള്ള അവസരം നൽകുന്നു. ഓൺലൈൻ രജിസ്ട്രേഷൻ 2026 ജനുവരി 12 മുതൽ ഫെബ്രുവരി 01 വരെ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷനായി https://iafrecruitment.edcil.






