Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മേൽശാന്തി...

ശബരിമല മേൽശാന്തി നിയമനം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കന്നതിനുള്ള നടപടി ദേവസ്വം ബോർഡ് തുടങ്ങി. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്ന് മുതൽ 30 ദിവസം വരെ സന്നിധാനത്ത് ഭജനം ഇരിക്കണമെന്ന പുതിയ വ്യവസ്ഥയും ഇക്കുറി ഉണ്ട്.

രണ്ട് നേരം തുറക്കുന്നതും മൂന്ന് പൂജകൾ ഉള്ളതും എല്ലാ ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി10 വർഷം മേൽശാന്തി ആയിരിക്കണം.

ക്രിമിനൽ കേസിൽ പ്രതിയാകുകയോ ശിക്ഷ ലഭിക്കുകയോ പാടില്ല. അംഗവൈകല്യം, ഗുരുതര രോഗം എന്നിവ ഉള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.ശൈവ സമ്പ്രദായത്തിലുള്ള ആഗമ ശാസ്ത്ര വിധികളും സംസ്കൃതത്തിലും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ ആചാരഅനുഷ്ഠാനങ്ങൾ എന്നിവയി
ലും അറിവ് ഉണ്ടാകണം. വേദമന്തോച്ചാരണത്തിൽ സ്ഫുടത, അക്ഷര ശുദ്ധി എന്നിവ വേണം.

അപേക്ഷകർ കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജകളും താന്ത്രിക കർമങ്ങളും പഠിച്ച മലയാള ബ്രാഹ്മരാകണം. യോഗ്യത എസ്എസ്എൽസി, പ്രായപരിധി 35നും 60നും മധ്യേ. അപേക്ഷയുടെ അവസാന തീയതി 25ന് വൈകിട്ട് 5ന് മുൻപായി തിരുവനന്തപുരം നന്തൻകോടുള്ള ദേവസ്വം കമ്മിഷണർ ഓഫീസിൽ എത്തിക്കണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാത്മജിയെ വധിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്ക് ഗാന്ധിയൻ ആദർശങ്ങളെ തകർക്കാൻ കഴിയില്ല:കെ.മുരളീധരൻ

തിരുവനന്തപുരം : മഹാത്മജിയെ വധിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്ക് ഗാന്ധിയൻ ആദർശങ്ങളെ തകർക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം...

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ്...
- Advertisment -

Most Popular

- Advertisement -