Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രംപിന്റെ നല്ല...

ട്രംപിന്റെ നല്ല വാക്കുകള്‍ക്ക് അഭിനന്ദനം : യുഎസുമായി ഇന്ത്യയ്ക്ക് തന്ത്രപരമായ ബന്ധം; മോദി

ന്യൂഡൽഹി : താരിഫ് യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി നരേന്ദ്ര മോദി.തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.

താൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും ഇന്ത്യയും യുഎസും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂവെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു . ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും അത് അവരെ അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.ഈ പ്രസ്താവനയെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര​ പരിക്ക് : ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കാട്ടാക്കടയിൽ അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര ​പരിക്ക്.പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്‌ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് പിന്നിൽ ​ക്ഷതമേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി...

അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ കൈക്കൂലി വിവാദം: വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും- ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ : ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ  ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിൽ  അടിയന്തര  അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ...
- Advertisment -

Most Popular

- Advertisement -