Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനേമം, കൊച്ചുവേളി...

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റ ശുപാർശക്ക് അംഗീകാരം

തിരുവനന്തപുരം : തലസ്ഥാനത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും.

2023-ലായിരുന്നു സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയത്. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപടെർമിനലുകളായി മാറ്റുന്നതിന്റെ മുന്നോടിയായിട്ടാണ് പുനർനാമകരണം. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിക്കാന്‍ വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു : യാത്രക്കാർ രക്ഷപെട്ടു

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ഇലക്ട്രിക്ക് കാര്‍ തോട്ടില്‍ വീണു.കാർ യാത്രികരായ കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു .ഇന്നലെ രാവിലെ 11...

വിളിക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷികം

തിരുവല്ല :  വിളക്കിത്തല നായർ സമാജം തിരുവല്ല താലൂക്ക് യൂണിയൻ 41-മത് വാർഷികാഘോഷം വള്ളംകുളം ജിൻസ് അക്കാദമിയിൽ  നടന്നു. വൈസ്  പ്രസിഡന്റ്  കെ കെ സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വി.എൻ.എസ്. മുൻ...
- Advertisment -

Most Popular

- Advertisement -