ആറന്മുള : ശബരിമല നിറപുത്തരിക്ക് ആറന്മുള വികസന സമിതി പതിവുപോലെ നെല്‍ക്കതിരുകൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. കർഷകൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത നെൽകതിരുകൾ ചെറുപുഴയ്ക്കാട് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ് ആറന്മുളയിൽ എത്തിച്ചത്.
നെല്‍കറ്റകള്‍ ശബരിമലയ്ക്ക് കൊണ്ടുപോകുന്ന ഘോഷയാത്രയ്ക്ക് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ആറന്മുള ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുധീര്‍ കെ. ബി., ദേവസ്വം ഉദ്യോഗസ്ഥന്‍ ഗിരീഷ്, ആറന്മുള വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍ പുളിയേലില്‍, ഗിരീഷ്, അശോകന്‍ മാവുനില്‍ക്കുന്നതില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി