Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaനിരോധിത ലഹരി...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ 11 കുപ്പി വിദേശമദ്യവും 17 പാക്കറ്റ് ഹാൻസും ആണ് ഇയാളുടെ വീടിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത്.

ഒരാൾക്ക് മദ്യം നൽകി പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള എസ്എച്ച് ഒ വി.എസ്. പ്രവീണിൻ്റെ നിർദേശ പ്രകാരം പൊലീസ് പെട്രോളിങ് സംഘമാണ് ഇവ പിടിച്ചെടുത്തത്. ഇയാൾക്കെതിരെ 4 അബ്കാരി കേസുകൾ നിലവിലുണ്ട്. ഇതിൽ 3 കേസുകൾ എക്സൈസും ഒരെണ്ണം ആറന്മുള പൊലീസും രജിസ്റ്റർ ചെയ്തതാണ്.

കിടങ്ങന്നൂർ ബവ്റിജസ് ഔട്ട് ലെറ്റിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങി മറിച്ചു വിറ്റിരുന്നത്. മദ്യകച്ചവടം നടത്തിയതിലൂടെ ലഭിച്ച 1300 രൂപയും പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിലും പരിസര പ്രദേശങ്ങളിലും  തെരുവ് നായ് ശല്യം രൂക്ഷമാകുന്നു

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ  പകലും രാത്രിയിലും തെരുവ് നായ്ക്കൾ കൂട്ടത്തോട്  വളർത്തുമുഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു.  തെങ്ങേലി കുന്നേൽ വീട്ടിൽ ജോയി ഏബ്രഹാമിന്റെ പത്തോളം കോഴിയേയും  താറാവിനെയും തെരുവ് നായ് കടിച്ച്കൊന്നു. തെങ്ങേലി  തുരുത്തേൽ...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്)...
- Advertisment -

Most Popular

- Advertisement -