Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅരിയിൽ ഷുക്കൂർ...

അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഹർജി തള്ളിയത്.ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം.

ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കരുതെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കോടതിയിൽ ഹർജി നൽകിയിരുന്നു.

എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.പി ജയരാജനും രാജേഷും സഞ്ചരിച്ച കാറിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കം

തിരുവല്ല: കാവുംഭാഗം തിരു- ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കമായി. ജനുവരി  28-ന് സമാപിക്കും. ഇന്ന് (16) രാവിലെ അഷ്ടദ്രവ്യ മഹാ ഹോമത്തോടെ ചടങ്ങുകൾ...

പുഷ്പ 2 റിലീസ് : തിക്കിലും തിരക്കിലും ഒരു മരണം

ഹൈദരാബാദ് : പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു.ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -