തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം നടന്നു. പെരിങ്ങര പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ. ഒസ്വിവിൻ ക്ലമെന്റ് ആശാവർക്കർമാർക്ക് നിലവിലെ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കേണ്ട രീതികളെ പറ്റി ക്ലാസുകൾ എടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കു മോനി വർഗീസ്, മാത്തൻ ജോസഫ്, ശാന്തമ്മ ആർ നായർ, ജയ എബ്രഹാം, സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാരാജൻ, ശർമലാ സുനിൽ, ഷൈജു എം സി, എച്ച് എസ് ബിനു, ആശാ പ്രവർത്തകരായ മഞ്ജുഷ മനോജ്, പി ആർ ഓ അനു എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രണ്ടുമാസത്തെ ഓണറേറിയം ആശാവർക്കർമാർക്ക് വിതരണം ചെയ്തു.