പത്തനംതിട്ട : ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 25 സ്ഥാനാര്‍ഥികള്‍. അതാത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി. 61നാമനിര്‍ദേശ പത്രികയാണ് സൂക്ഷ്മപരിശോധന നടത്തിയത്.
തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. ഏഴ് സ്ഥാനാര്‍ഥികള്‍.മാത്യു ടി തോമസ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), വര്‍ഗീസ് മാമ്മന്‍ (കേരള കോണ്‍ഗ്രസ്), അനൂപ് ആന്റണി (ബിജെപി), രമേശ് (ബിഎസ്പി), സീന്‍ തോമസ് (സ്വതന്ത്രന്‍), അജു അലക്സ് (സ്വതന്ത്രന്‍), തോമസ് മാമ്മന്‍ (സ്വതന്ത്രന്‍)
ആറന്മുളയില്‍ ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി. വീണാ ജോര്‍ജ് (സിപിഐ (എം)), അബിന്‍ വര്‍ക്കി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന്‍ (ബിജെപി), വി ആര്‍ പ്രഭാകരന്‍ (ബിഎസ്പി), രാധാമണി (എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)), എസ് രാമചന്ദ്രന്‍ (സ്വതന്ത്രന്‍)
അടൂരില്‍ 10 പത്രിക ലഭിച്ചതില്‍ നാല് പേര്‍ മത്സരിക്കാന്‍ അര്‍ഹരായി. പ്രിജി കണ്ണന്‍ (സിപിഐ), സി വി ശാന്തകുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പന്തളം പ്രതാപന്‍ (ബിജെപി), സി എഫ് ശിവകുമാര്‍ (ബിഎസ്പി)
കോന്നിയില്‍ നാല് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യരായി. കെ യു ജനീഷ് കുമാര്‍ (സിപിഐ (എം)), സതീഷ് കൊച്ചുപറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), റ്റി പി സുന്ദരേശന്‍ (ബിഡിജെഎസ്), വര്‍ഗീസ് (സ്വതന്ത്രന്‍)
റാന്നിയില്‍ 11 പത്രിക ലഭിച്ചതില്‍ ഒമ്പതെണ്ണം സ്വീകരിച്ചു. പ്രമോദ് നാരായണ്‍ (കേരള കോണ്‍ഗ്രസ് (എം)), പഴകുളം മധു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), തോമസ് കെ സാമുവേല്‍ (ട്വന്റി 20), ശ്രീഹരി ( സ്വതന്ത്രന്‍).
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്






