Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം.  തിരുവല്ല – 69.47, ആറന്മുള – 71.5 , കോന്നി – 70.03 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ്. തിരുവല്ലയില്‍ 65,975 പുരുഷന്മാരും 71,852 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. റാന്നിയില്‍ 59,140 പുരുഷന്മാരും 62,290  സ്ത്രീകളും ഒരു  ട്രാന്‍സ്‌ജെന്‍ഡറും ആറന്മുളയില്‍ 72,047 പുരുഷന്മാര്‍ 81,793 സ്ത്രീകള്‍, കോന്നിയില്‍ 61,208 പുരുഷന്മാര്‍ 71,396 സ്ത്രീകള്‍, അടൂരില്‍ 67,879 പുരുഷന്മാര്‍ 80,022 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അഡ്വ കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ദേവസ്വം ബോർഡ്...

തിരുവോണം ബമ്പർ : 25 കോടി TH 577825 എന്ന ടിക്കറ്റിന്

തിരുവോണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. ആറ്റിങ്ങലിലെ ഭഗവതി ഏജൻസിയുടെ വൈറ്റിലയിലെ ബ്രാഞ്ചിൽനിന്ന് നെട്ടൂർ സ്വദേശിയായ ലതീഷ് എന്ന സബ് ഏജൻറ് എടുത്തു വിറ്റ ടിക്കറ്റാണ് ഒന്നാം...
- Advertisment -

Most Popular

- Advertisement -