തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ സി ബി ഉപയോഗിച്ച് കുഴികൾ അടച്ചു.
വാഹന, കാൽനട യാത്രക്കാർക്കു സുഗമമായി പോകാൻ സാധിക്കുന്ന രീതിയിൽ റോഡ് ഉറപ്പിച്ചതായും ജനകീയ സംരക്ഷണസമിതി കൺവീനർ രാജു വാണിയപുരയ്ക്കൽ പറഞ്ഞു.
സോബി പൊയ്പാട്ടിൽ, ഏലിയാസ് പൊയ്പാട്ടിൽ, ഷാജി പുതിയാറ, മാത്തുകുട്ടി പുതിയാറ, ബെൻസൺ ഇടവിളാത്ര, രവികുമാർ, വാർഡ് മെമ്പർ ശ്രിവല്ലഭൻ നായർ,
അനിൽകുമാർ, മാത്യൂ മുളമൂട്ടിൽ, രാജു കരിക്കാറ തുടങ്ങിയവർ റോഡുപണിയിൽ പങ്കാളിയായി.