Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിലെ ക്രിമിറ്റോറിയം...

നഗരസഭയിലെ ക്രിമിറ്റോറിയം അവതാളത്തിൽ: ബിജെപി കൗൺസിലർമാർ  ചെയർപേഴ്സനെ തടഞ്ഞു

തിരുവല്ല: തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതീരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു വെച്ചു. ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ ക്രിമിറ്റോറിയം തകരാറിൽ ആണെന്ന് അറിഞ്ഞത്. തുടർന്ന് ബിജെപി കൗൺസിലർമാർ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് നടന്ന സ്ഥലത്തേക്ക് എത്തി ചെയർപേഴ്സിനെ ഉപരോധിക്കുകയും, ചേമ്പറിൽ  തടഞ്ഞു വെക്കുകയും ചെയ്തു.

മാസങ്ങളായി ക്രിമിറ്റോറിയം തകരാറിലായി കിടക്കുകയും നാല് മാസങ്ങൾക്ക് മുമ്പ്  25 ലക്ഷം രൂപ മുടക്കി തകരാർ പരിഹരിച്ചിട്ടുള്ളതുമാണ്. കൃത്യമായ മേൽനോട്ടത്തിൽ പണികൾ പൂർത്തീകരിക്കാത്തതാണ് അടിക്കടി ക്രിമിറ്റോറിയം തകരാറിലാകാൻ കാരണമായത്. തുടർന്ന് സെക്രട്ടറി, സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തതിനെ തുടർന്ന് ക്രിമിറ്റോറിയത്തിന്റെ പണി ആരംഭിക്കുകയും രാത്രിയോടുകൂടി പണി പൂർത്തികരിക്കാമെന്നുള്ള  ഉറപ്പിന്മേൽ  സമര പരിപാടി അവസാനിപ്പിച്ചു.

ബിജെപി പാർലമെന്ററി പാർട്ടി ലീഡർ   ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, പൂജാ ജയൻ, വിമൽ. ജി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോൺ ചോർത്തൽ ആരോപണം : ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം : പി.വി.അന്‍വർ എംഎൽഎ യുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടി. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ ആരോപണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട്...

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഇന്നും നാളെയും  തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ഒക്ടോബര്‍ മുതല്‍ ശബരി റൈസിന്...
- Advertisment -

Most Popular

- Advertisement -