Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാൻ...

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ  കബറടക്കം സഭാ ആസ്ഥാനമായ തിരുവല്ലയിൽ

തിരുവല്ല: അമേരിക്കയിലെ  ഡാലസിൽ  വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ ഭൗതിക ശരീരം സഭയുടെ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ കൂടിയ സഭാ സിനഡിലാണ്  കബറടക്കം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായത്. വാഹനാപകടം ആയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതെയുള്ളു. അതിന്  സമയം വേണ്ടി വരും,  ശേഷമെ തുടർ നടപടി തീരുമാനിക്കുവെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിൻ്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിൻ്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സംസ്കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.

സഭയുടെ നോർത്ത് അമേരിക്കൻ രൂപതാ ആസ്ഥാനത്ത് വെച്ച് ചൊവ്വാഴ്ച ആയിരുന്നു മെത്രാപ്പൊലിത്തയ്ക്ക് അപകടം ഉണ്ടായത്. ആസ്ഥാന വളപ്പിൽ പുറത്തുള്ള പ്രധാന റോഡിൽ പ്രഭാത സവാരിക്കിറങ്ങവെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാതടത്തിലെ പാട്ടുകൾ :  പുസ്തക  പ്രകാശനം  നടന്നു

പത്തനംതിട്ട: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ബാബു തോമസിൻ്റെ പമ്പാതടത്തിലെ പാട്ടുകൾ  പുസ്തക  പ്രകാശനം  മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത   നിർവ്വഹിച്ചു. ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം...

Kerala Lotteries Results 14-07-2025 Bhagyathara BT-11

1st Prize : ₹1,00,00,000/- BE 220046 (KANNUR) Consolation Prize ₹5,000/- BA 220046 BB 220046 BC 220046 BD 220046 BF 220046 BG 220046 BH 220046 BJ 220046 BK...
- Advertisment -

Most Popular

- Advertisement -