Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രിക്ക് നേരെയുള്ള...

മന്ത്രിക്ക് നേരെയുള്ള ആക്രമണം : ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം- കേരള യൂത്ത് ഫ്രണ്ട്

തിരുവല്ല: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകർ ആക്രമിച്ചതിന്റെ യാതൊരു തെളിവും ഇതുവരെ പുറത്തു വരാത്തതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി  ആർ രാജേഷ് ആവശ്യപ്പെട്ടു.

വീണാ ജോർജിനെ ആക്രമിച്ചു എന്ന് വരുത്തി തീർത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ കലാപം ഉണ്ടാക്കി, ശബരിമല സ്വർണകൊള്ള ഉൾപ്പെടെയുള്ള അഴിമതികളും സിപിഎമ്മിലെ വിഭാഗീയതയും മറയ്ക്കാനാണ് ഭരണ സ്വാധീനം ഉപയോഗിച്ച്  ഇടതുപക്ഷം ശ്രമിക്കുന്നതെങ്കിൽ  വരുന്ന തെരഞ്ഞെടുപ്പോടുകൂടി ബംഗാളിലെ അവസ്ഥ കേരളത്തിൽ സിപിഎമ്മിന് സംഭവിക്കും.

കെ എസ് യു പ്രതിഷേധ ശേഷവും ഒരു ശാരീരിക ബുദ്ധിമുട്ടും ഇല്ലാതിരുന്ന മന്ത്രിക്ക്, സ്പീക്കറോട് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായത്. മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണം എന്തായിരുന്നുവെന്നും അത് പുറത്തു വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും രാജേഷ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത്...

Kerala Lotteries Results 01-12-2025 Bhagyathara BT-31

1st Prize : ₹1,00,00,000/- BM 893060 (PUNALUR) Consolation Prize ₹5,000/- BA 893060 BB 893060 BC 893060 BD 893060 BE 893060 BF 893060 BG 893060 BH 893060 BJ...
- Advertisment -

Most Popular

- Advertisement -