ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി വീണ്ടും ആക്രമണം. ഖോകൻ ചന്ദ്ര (50) എന്ന ഫാർമസി ഉടമയാണ് ബുധനാഴ്ച്ച ക്രൂര അക്രമണത്തിന് ഇരയായത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണകാരികൾ വളഞ്ഞിട്ട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.പലതവണ കുത്തി പരിക്കേൽപ്പിച്ചതിനു പിന്നാലെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി.സമീപത്തെ കുളത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ചന്ദ്ര ചികിത്സയിലാണ്.
ഇന്ത്യാ വിരുദ്ധനായ യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്നാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു .ഇടക്കാല സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ന്യൂനപക്ഷ ആക്രമണം രാജ്യത്ത് വർദ്ധിക്കുന്നതെന്ന ആരോപണം ശക്തമാണ്.






