Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവ് ക്ഷേത്രത്തിൽ...

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ആയില്യം പൂജ മഹോത്സവത്തിന് തിരിതെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് തിരിതെളിഞ്ഞു.  വിശേഷങ്ങൾ പൂജകൾക്ക് പുറമേ  തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം എന്നിവയും നടന്നു. നാളെ രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത് നടക്കും.

സമാപന ദിവസമായ 16 -ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 9 ന് സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ, രോഗശാന്തി പൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, നൂറും പാലും ദീപാരാധന, ഉച്ചയ്ക്ക് 12 ന്  പ്രസാദമൂട്ട് എന്നിവയും ഉണ്ടാകും.

ചടങ്ങുകൾക്ക് മുഖ്യ കാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം : കൊല്ലം പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം പ്രതി ലാലുമോൻ ആത്മഹത്യ ചെയ്തു.വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ...

നവീൻ ബാബുവിന്റെ മരണം ദുഃഖകരം : ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം ദുഃഖകരമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം...
- Advertisment -

Most Popular

- Advertisement -