Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiസാങ്കേതിക തകരാർ...

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു

കൊച്ചി : സാങ്കേതിക തകരാറു മൂലം കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു. രാവിലെ 7.40ഓടു കൂടി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിൻ എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിന് മുൻപാണ് തകരാറിലായത്.ബ്രേക്ക് തകരാറായതിനെ തുടർന്നായിരുന്നു ട്രെയിൻ വഴിയിൽ കുടുങ്ങിയത്.ഇതുമൂലം സർവീസുകൾ തടസപ്പെട്ടു.

മറ്റൊരു ട്രെയിൻ എത്തിച്ച് തകരാറിലായ ട്രെയിൻ കെട്ടിവലിച്ച് മുട്ടം സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായത്. 9.15ഓടെ തകരാർ പരിഹരിച്ച് മെട്രോ സർവീസ് സാധാരണഗതിയിലായതായി അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും...

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് : 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം...
- Advertisment -

Most Popular

- Advertisement -