Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaഅയ്യപ്പ സംഗമം...

അയ്യപ്പ സംഗമം : ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം

ശബരിമല : ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്  19, 20 തീയതികളിൽ ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്പയിലെ സ്പോട്ട് ബുക്കിംഗില്‍ നിയന്ത്രണമില്ല.

20 -ന് നടക്കുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി.വി.ഐ.പി, വി.ഐ.പി വാഹനങ്ങള്‍ക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ചാലക്കയം -ത്രിവേണി ദേവസ്വം റോഡിലെ കുഴികള്‍ അടച്ചു തുടങ്ങി.

കന്നിമാസ പൂജകള്‍ക്കായി ശബരിമല   നട ഇന്ന്  തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാർ നമ്ബൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നിയേകും. 17ന് രാവിലെ 5 മുതലാണ് കന്നിമാസപൂജകള്‍ ആരംഭിക്കുക. പൂജകള്‍ പൂർത്തിയാക്കി 21 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവിൽ വരും . ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധന കാലയളവ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും...

മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് 19ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...
- Advertisment -

Most Popular

- Advertisement -