Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസുന്നത്ത് കർമത്തിനായി...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു : പരാതി

കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചേളാന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ- ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദം ആണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ രാവിലെയാണ് ദമ്പതികൾ കുഞ്ഞുമായി കാക്കൂർ കോ- ഓപ്പറേറ്റീവ് ക്ലിനിക്കിൽ എത്തിയത് .സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ:എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഇന്നു തീവ്രമഴയ്ക്കു സാധ്യത. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഏന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ...
- Advertisment -

Most Popular

- Advertisement -