വാഷിങ്ടൺ:അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ ഗാർഡ് അവസാനിപ്പിച്ചു .ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇവർ.രണ്ട് തൊഴിലാളികൾ രക്ഷപ്പെട്ടു .
അപകട സമയത്ത് 20ലേറെ വാഹനങ്ങളാണ് പാലത്തിലുണ്ടായിരുന്നത് .ഈ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാർഡ്. അതേസമയം കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യക്കാർ സുരക്ഷിതരാണ്.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണംപ്രഖ്യാപിച്ചു.