Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsഷെയ്ഖ് ഹസീനയ്ക്...

ഷെയ്ഖ് ഹസീനയ്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക : ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി.കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം . ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് ശിക്ഷ വിധിച്ചത്.

അധികാരം ഉപയോഗിച്ച് ഷെയ്ഖ് ഹസീന മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി.പ്രക്ഷോഭത്തിൽ 1400-ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്. മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും കോടതി വധശിക്ഷ വിധിച്ചു.മുൻ പോലീസ് മേധാവി ചൗധരി അബ്ദുള്ള അൽ-മാമുന് അഞ്ച് വർഷം തടവ് വിധിച്ചു .ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗികാതിക്രമക്കേസ് : സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യം .മാർച്ച് 31നാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്നും അറസ്റ്റു ചെയ്തത്.തുടർന്ന്...

Kerala Lottery Results : 12-01-2025 Akshaya AK-685

1st Prize Rs.7,000,000/- AB 846639 (PAYYANNUR) Consolation Prize Rs.8,000/- AA 846639 AC 846639 AD 846639 AE 846639 AF 846639 AG 846639 AH 846639 AJ 846639 AK 846639...
- Advertisment -

Most Popular

- Advertisement -