ധാക്ക : വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവാവിന്റെ മരണത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു. 25 വയസ്സുകാരനായ ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്.മൈമൻസിങ് പട്ടണത്തിലെ പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു.
കൊലപാതകത്തെ അപലപിച്ച ഇടക്കാല സർക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് സംഭവവുമായി ബന്ധപ്പെട്ട് 7 പേർ അറസ്റ്റിലായതായി അറിയിച്ചു. വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി മരിച്ചതിനെത്തുടർന്ന് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു .അക്രമണകാരികൾ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിൽ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു.നിരവധി വീടുകളും കെട്ടിടങ്ങളും തകർത്തു .കലാപകാരികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു .






