Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകായികമേളയിൽ സ്‌കൂളുകളെ...

കായികമേളയിൽ സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ അതിരുവിട്ട പ്രതിഷേധ പ്രകടങ്ങളാണ് നടപടികളിലേക്കെത്തിച്ചത്. രണ്ട് സ്‌കൂളുകളും അന്വേഷണ കമ്മിഷൻ മുൻപാകെ കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ വികാരത്തിന്മേലുണ്ടായ പ്രവർത്തിയിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നടപടികൾ ഒഴിവാക്കണമെന്ന സ്‌കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് കൂടിയാലോചനകൾക്ക് ശേഷം വിലക്ക് നീക്കുന്നതിൽ ഉചിതമായ തീരുമാനാമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും നിയമനം

തിരുവനന്തപുരം : കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ 2025 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി...

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -