Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ് പ്രസിഡന്റിനെ ഇന്ന് (ചൊവ്വ) എതിരില്ലാതെ തിരഞ്ഞെടുത്തത്. കൊടുമൺ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ബീനാ പ്രഭ . നിലവിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയാണ്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാറാണ് ബീനാ പ്രഭയെ നാമനിർദ്ദേശം ചെയ്തത്. രാജി പി.രാജപ്പൻ പിന്താങ്ങി.
നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ രാജി പി. രാജപ്പൻ ആണ് ആദ്യം വൈസ് പ്രസിഡന്റ് ആയത്. തുടർന്ന് ജനതാദളിലെ സാറാ തോമസ്, മായാ അനിൽ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആണ് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭയെ തിരഞ്ഞെടുത്തത്. കൊടുമൺ പഞ്ചായത്ത് അംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 21-05-2025 Dhanalekshmi DL-3

1st Prize Rs.1,00,00,000/- DF 193208 (KOLLAM) Consolation Prize Rs.5,000/- DA 193208 DB 193208 DC 193208 DD 193208 DE 193208 DG 193208 DH 193208 DJ 193208 DK 193208...

റിപ്പോ നിരക്ക് 0.50 % കുറച്ചു

മുംബൈ : റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി. മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.ഇതോടെ ബാങ്കുകൾ...
- Advertisment -

Most Popular

- Advertisement -