Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ...

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ 13 – മത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് (തിങ്കൾ) വൈകിട്ട് ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം ചെയ്തു സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. വേണുഗോപാൽ പെരിങ്ങര, സുമദേവി പാതിരിക്കൽ എന്നിവർ യജ്ഞ പൗരാണികൾ.

27-ന് രാവിലെ 7.30-ന് പാരായണം തുടങ്ങും. ദിവസവും ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് ഭജന എന്നിവ ഉണ്ടായിരിക്കും. 29-ന് 11.30-ന് ഉണ്ണിയൂട്ട്, 30-ന് ഗോവിന്ദപട്ടാഭിഷേകം, 31-ന് രുക്മിണീസ്വയംവരം, 31-ന് വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ, ജൂൺ രണ്ടിന് വൈകീട്ട് നാലിന് പാരായണ സമർപ്പണം എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന്

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു....
- Advertisment -

Most Popular

- Advertisement -