അലപ്പുഴ : വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നെന്ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ അഭിപ്രായപ്പെട്ടു. മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം.
ഈശ്വരനു തുല്യം സഷ്ടി നടത്തുന്നവരാണ് മനുഷ്യൻ, കുശവൻ കൂടം നിർമാക്കുന്ന പോലെയാണത്. നമ്മുടെ ഭാവനയ്ക്കനുസരിച്ചാണ് നമ്മൾ പ്രപഞ്ചം സൃഷ്ടിക്കുന്നത്. ആയിരം പേർ പ്രപഞ്ചത്തെ ആന്തരികമായി കാണുന്നത് ആയിരം തരത്തിലാണന്ന് സ്വാമിനി പറഞ്ഞു.