Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഭാസ്കര കാരണവർ...

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം : തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാർണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം അനുവദിച്ച് മന്ത്രിസഭായോഗം.14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണന കൂടി നൽകിയുമാണ് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്.

2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് ആയ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും പ്രതികളായിരുന്നു. ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു. ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഷെറിനെതിരെ പരാതി ഉയർന്നിരുന്നു. ജയിലിലെ വിഐപി സന്ദർശനവും വലിയ വിവാദം ഉയർത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്

ചണ്ഡീഗഢ് : ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍...

ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകി

പത്തനംതിട്ട: പത്തനംതിട്ടയിൽ എത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ...
- Advertisment -

Most Popular

- Advertisement -