Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: ദയാവധം...

പക്ഷിപ്പനി: ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം

പത്തനംതിട്ട:  നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നാളെ (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ.

പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികൃതർ  നിര്‍ദേശം കൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുഎസ് ഉൽപ്പന്നങ്ങൾക്ക് 125% തീരുവ ചുമത്താൻ ചൈന

ബീജിംഗ് : ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.നേരത്തെ 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും....

പത്തനംതിട്ട ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഓപ്പൺ സെലക്ഷൻ

പത്തനംതിട്ട : കേരള സംസ്ഥാന പുരുഷ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നവംബർ 25ന് 9 മണിക്ക് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്നു .പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -