തിരുവനന്തപുരം : തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാർ .കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം.
കേന്ദ്ര സര്‍ക്കാരിന്‍റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തുക അനുവദിച്ചു കിട്ടിയിട്ടും കൃത്യമായ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും നഗരസഭയും മേയറും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും ഇവർ ആരോപിച്ചു. നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും കൗണ്‍സിലര്‍മാർ പറഞ്ഞു.