പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ വികസിത കേരളം ഹെല്പ് ഡസ്ക് ഉദ്ഘാടനം തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി ബി ഗോപകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, തുടങ്ങിയവരും മറ്റ് മണ്ഡലം ജില്ലാ നേതാക്കളും പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ജനോപകാരപ്രദമായ പദ്ധതികൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതിന് ഹെല്പ് ഡസ്ക് സഹായകരമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു.