തിരുവല്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ക്യാമ്പ് ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ ബിജെപി പെരിങ്ങര പഞ്ചായത്ത് സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബിജെപി തിരുവനന്തപുരം മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു.
75000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപിയെയും സുരേഷ് ഗോപിയെയും വ്യാജ ആരോപണങ്ങളിലൂടെയും സംഘർഷത്തിലൂടെയും നേരിടാൻ ആവില്ലെന്നും ഇത്തരം സാഹചര്യങ്ങളെ ജനകീയ പ്രതിഷേധ കൂട്ടായ്മകളിലൂടെ ബിജെപി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങര പഞ്ചായത്ത് സമിതി പ്രസിഡൻറ് മനോജ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, ബിജെപി പഞ്ചായത്ത് സമിതി അംഗം പ്രശാന്ത് താമരശ്ശേരി, തിരുവല്ല നഗരസഭ വാർഡ് കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി ജനപ്രതിനിധികളായ അശ്വതി രാമചന്ദ്രൻ, സനിൽകുമാരി, ചന്ദ്രു എസ് കുമാർ, പ്രവർത്തകരായ വിശ്വനാഥൻ ഒട്ടത്തിൽ , സത്യപ്രകാശ്, ശിവദാസൻ, സൂരജ് പിള്ള, ലല്ലു ,അശ്വതി,ജോബി,രഘുനാഥൻ പിള്ള, അഖിലേഷ്, അശോകൻ, സോമനാഥൻ, മു






