കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജി(32)നെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പത്താം പ്രതി പ്രകാശനെ കോടതി വെറുതെ വിട്ടു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2005 ഓഗസ്റ്റ് 7നായിരുന്നു കൊലപാതകം .ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ് .
ഒന്നാം പ്രതി പി.കെ.ഷംസുദീൻ, 12–ാം പ്രതി ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചു .കൊലപാതകം നടന്ന് 19 വർഷത്തിന് ശേഷമാണ് കോടതി വിധിയുണ്ടായത്.