Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ പ്രതിഭാസം...

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ  കനത്ത ജാഗ്രത നിർദ്ദേശം

കൊച്ചി : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ, പ്രത്യേകിച്ച് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാത്രി വരെ കടൽ അതിശക്തമായി പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

ഏകദേശം 0.8 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം. കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങളിൽ നാളെ രാത്രി 11.30 വരെയും, കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കന്യാകുമാരി തീരത്ത് തിരമാലകളുടെ ഉയരം 1.3 മീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ കടലാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: നാരായണീയ പാരായണം സമാപിച്ചു.

തിരുവല്ല: നാല്പതാമത് അഖില ഭാരത ശ്രീമത് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി കഴിഞ്ഞ 60 ദിവസങ്ങളിലായി കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  നടന്നുവന്ന സമ്പൂർണ്ണ  നാരായണീയ പാരായണം സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിൽപരം...

ശബരിമല സ്വര്‍ണം കവര്‍ച്ച :  അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കവര്‍ച്ചയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി...
- Advertisment -

Most Popular

- Advertisement -