Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് 14-കാരിയുടെ...

മലപ്പുറത്ത് 14-കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.കരുവാരകുണ്ട് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പാണ്ടിക്കാട് റെയിൽവേ ട്രാക്കിനടുത്തായാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.സ്കൂൾ യൂണിഫോം ആണ് ധരിച്ചിരുന്നത്. ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തുടർന്നാണ് ആൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത്. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ചു കൊന്നതായി പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങി

തിരുവനന്തപുരം : ഒരു മാസത്തിലേറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തു നിന്ന് മടങ്ങി . രാവിലെ 10.50നാണ് എഫ് 35 ബി യുദ്ധവിമാനം മടങ്ങിയത്. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി...

ശബരിമല സ്വർണക്കൊള്ള : തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിന് തെളിവില്ലെന്ന് കോടതി

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ നിരീക്ഷണം. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ...
- Advertisment -

Most Popular

- Advertisement -